കോവിഡ് പ്രതിരോധം: 276 ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കും

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ കോവിഡ് പ്രതിരോ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി എസ് സി വഴി അടിയന്തിരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാവർക്കും അഡ്വൈസ് മെമ്മോ നൽകി കഴിഞ്ഞു. വീഡിയോ കോൺഫെറെൻസിലൂടെ കൗൺസിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക.

കേരളത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ഇതിനെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →