കേരളത്തിൽ ലോക്ക് ഡൗൺ : 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 23: സംസ്ഥാനത്ത്‌ 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച്‌ 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ലോക്ക് ഡൗണിൽ സംസ്ഥാനം മുഴുവൻ അടച്ചിടും. കെഎസ്ആർടിസിയോ സ്വകാര്യാ ബസുകളോ ഉണ്ടാവില്ല. സ്വകാര്യാ വാഹനങ്ങൾ തടയില്ല. ആശുപത്രികളും, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും, മെഡിക്കൽ സ്റ്റോറുകളും തുറക്കും. ഇന്ധന പാചക വിതരണവും തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →