ന്യൂഡല്‍ഹി മാര്‍ച്ച് 17: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.
രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാരും കോടതിയെ സമീപിച്ചു. രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബംഗളൂരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ 16 എംഎല്‍എമാര്‍ ആരോപിച്ചു.