കോവിഡ് 19: താജ്മഹല്‍ ഉള്‍പ്പടെയുള്ള സംരക്ഷിത സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും

ന്യൂഡല്‍ഹി മാര്‍ച്ച് 17: രാജ്യത്ത് കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31 വരെയാകും അടച്ചിടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താജ്മഹല്‍ മാര്‍ച്ച് അവസാനം വരെ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതയും കരുതലും ശക്തമാക്കിയിരിക്കുകയാണ്. മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →