കോവിഡ് 19: ഇറ്റലിയില്‍ മരണം 1000 കടന്നു

റോം മാര്‍ച്ച് 13: കോവിഡ് 19 മൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1016 ആയി. രോഗം സ്ഥിരീകരിച്ച കേസുകള്‍ 15,112 ആയി ഉയര്‍ന്നു. നേരത്തെ 12,462 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 21ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ ലാംബാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും അധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്.

രോഗം തടയുന്നതിനായി സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Share
അഭിപ്രായം എഴുതാം