മലപ്പുറത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം

തീ അണയ്ക്കാൻ ശ്രമിക്കുന്ന സേനാംഗങ്ങൾ

മലപ്പുറം മാര്‍ച്ച് 13: മലപ്പുറത്ത് ഹാജിയാര്‍പ്പള്ളി മുതുവറത്ത് പറമ്പില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുള്ള ചില വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.

Share
അഭിപ്രായം എഴുതാം