തിരുവനന്തപുരം മാര്‍ച്ച് 13: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെ കൊല്ലപരീക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഓണം, ക്രിസ്മസ് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശരാശരിയാണ് ഗ്രേഡിനായി പരിഗണിക്കുന്നത്. എട്ടുവരെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും.
എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഉണ്ടായിരിക്കും. എന്നാല്‍ അവര്‍ക്ക് ക്ലാസുകള്‍ നടത്തില്ല. ക്ലാസ് ഇല്ലെങ്കിലും അധ്യാപകര്‍ കോളേജുകളില്‍ ഹാജരാകണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സ്കൂള്‍ അധ്യാപകരും ഹാജരാകണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.