ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന മാര്‍ഗ്ഗരേഖയുണ്ടാവണം: ജില്ലാകലക്ടര്‍ സാംബശിവ റാവു

കോഴിക്കോട് മാർച്ച് 4: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാതൃകാപരമായ വികസന മാര്‍ഗ്ഗരേഖയാണ് ജില്ലയില്‍ ഉണ്ടാവേണ്ടതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു. കൂട്ടായ പ്രവര്‍ത്തനമുണ്ടാവണം. എല്ലാമേഖലകള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്നതാവണം സമഗ്ര ജില്ലാപ്ലാന്‍. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നിന്ന് വികസനത്തിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി, കരട് വാര്‍ഷിക പദ്ധതി രേഖ എന്നിവ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍ അവതരിപ്പിച്ചു.

71,03,71000 രൂപയാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ ബജറ്റ് വിഹിതമായി നീക്കിവച്ചത്. ഉദ്പാദന മേഖലക്ക് 30 ശതമാനവും സേവന മേഖലക്ക് 45 ശതമാനവും പശ്ചാതല മേഖലക്ക് 25 ശതമാനവുമാണ് വകയിരുത്തിയത്. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.ബാബു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →