മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി മാര്‍ച്ച് 2: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. ഡ്രൈവറടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളടക്കം എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.

മൂന്നാര്‍ സാന്റോസ് കോളനിക്ക് സമീപത്താണ് വിനോദ സഞ്ചാരികള്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ റോഡില്‍ നിന്നും കുത്തനെ താഴെയുള്ള തേയില തോട്ടത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →