റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു ഇന്ത്യയും അമേരിക്കയും

February 25, 2020 - 2:44 pm

ഹൈദരാബാദ് ഫെബ്രുവരി 25: 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവെച്ചത്.

മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മൂന്ന് മേഖലകളിലെ ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളിലും ഒപ്പിട്ടു. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *