തിരുവനന്തപുരം ഫെബ്രുവരി 19: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര സെക്രട്ടറി ശരിവച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
സുരക്ഷാ പ്രശ്നം ഉണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വഴിയാണ്. പോലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു.