ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം

കൊച്ചി ഫെബ്രുവരി 19: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായി കെടുത്താനാവാതെ വന്നതിനാല്‍ കൊച്ചി നഗരത്തെ പുക മൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്.

സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് ഫയര്‍ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവന്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂര്‍ണ്ണമായി അണയാത്തതിനാല്‍ രാവിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →