തിരുവനന്തപുരം ഫെബ്രുവരി 18: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.
കേരള കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായി നവംബര്‍ നാലിന് കൊല്ലം ജില്ലയിലാണ് എം എസ് മണിയുടെ ജനനം. 1961ല്‍ കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1962ല്‍ പാര്‍ലമെന്റ് ലേഖകനായി ഡല്‍ഹിയിലെത്തി. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരമടക്കം മണി നേടിയിട്ടുണ്ട്. ഭാര്യ-ഡോ കസ്തൂരിഭായി, മക്കള്‍-വത്സ മണി, സുകുമാരന്‍ മണി.

