സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം

തിരുവനന്തപുരം ഫെബ്രുവരി 15: സംസ്ഥാനത്തെ കാര്‍ഷിക മേഖയ്ക്ക് കനത്ത തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം. നെല്ലിന്റെവിളവില്‍ പത്ത് ശതമാനം കുറവുണ്ടാകും. തോട്ടവിളകള്‍ക്ക് കീടബാധയുള്ള സാധ്യത കൂടും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. വേനലെത്തും മുന്‍പേ പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും നാല് ഡിഗ്രി വരെ കൂടി. 5ലക്ഷം ടണ്ണാണ് കേരളത്തിലെ നെല്ലുല്‍പ്പാദനം. വിളവില്‍ 10 ശതമാനമെങ്കിലും കുറയുന്നതോടെ 120 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

Share
അഭിപ്രായം എഴുതാം