തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ

തൃശ്ശൂര്‍ ഫെബ്രുവരി 18: തൃശ്ശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്നാണ് വിമര്‍ശനം.

സംസ്ഥാനത്ത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനില ഉയരുന്നതിനാല്‍ ഇത്തവണ കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുമെന്നും അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഫയര്‍ഫ്രീ ഫോറസ്റ്റ് വനംവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തൃശ്ശൂരില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വനപാലകര്‍ പൊള്ളലേറ്റുമരിച്ച സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ആണെന്നാണ് ആരോപണം.

Share
അഭിപ്രായം എഴുതാം