പാലക്കാട് ഫെബ്രുവരി 15: വാളയാര്‍ പീഡനക്കേസിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് സിറ്റിംഗ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജലജ മാധവനില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തും.
കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിലെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യല്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചത്.

