മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസ്: ഗുരുതര കണ്ടെത്തലുമായി ശ്രീറാമിനെതിരെ കുറ്റപത്രം

തിരുവനന്തപുരം ഫെബ്രുവരി 15: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷണം അട്ടിമറിക്കാനായി നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. വാഹനം 100 കിമീ വേഗതയിലായിരുന്നുവെന്നും ശ്രീരാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നുമാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →