ലഖ്നൗവിലെ കോടതിയില്‍ ബോംബേറ്: നിരവധി പേര്‍ക്ക് പരിക്ക്

ലഖ്നൗ ഫെബ്രുവരി 13: ലഖ്നൗവിലെ ജില്ലാ കോടതിയില്‍ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹസര്‍ഗജ്ഞിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭിഭാഷകര്‍ക്കും പരിക്കേറ്റു.

കോടതി പരിസരത്ത് നിന്നും മൂന്ന് ബോംബുകള്‍ കണ്ടെത്തി. ബാര്‍ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി സജ്ഞീവ് ലോധിയെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടന്നയുടനെ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം