റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു

February 12, 2020 - 2:14 pm

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെയാണ് ചാക്കോ രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ചാക്കോ രാജിക്കത്ത് കൈമാറി.

2013ല്‍ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി സി ചാക്കോ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അപഹരിച്ചുവെന്നും അതൊരിക്കലും തിരികെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും ലഭിച്ചില്ല. 2015ലും സമാന അവസ്ഥയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *