ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50 സീറ്റുകള്‍ പിന്നിട്ട് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. 2015ല്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 67 സീറ്റും നേടിയിരുന്നു. ബിജെപി 3 സീറ്റും നേടി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍, കാരാവല്‍ നഗര്‍, കിഴക്കന്‍ ഡല്‍ഹിയിലെ ദ്വാരക, കൃഷ്ണ നഗര്‍, പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. ആം ആദ്മിയുടെ മണ്ഡലങ്ങളായിരുന്നു ഇവയെല്ലാം. എഎപിയുടെ ഇമ്രാന്‍ ഹുസൈന്‍ പലപ്പോഴും മുന്നിലാണെങ്കിലും ലീഡ് നില മാറിമാറിയുകയാണ്. ഷഹീന്‍ ബാഗടക്കമുള്ള ഓഖ്ല മണ്ഡലത്തില്‍ ബിജെപിയുടെ ബ്രഹ്മ സിംഗ് മുന്നിലാണ്.

