റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും: മോദിയുമായി കൂടിക്കാഴ്ച നടത്തും

February 11, 2020 - 10:15 am

വാഷിംഗ്ടണ്‍ ഫെബ്രുവരി 11: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയിലെത്തുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 24,25 തീയതികളിലായിരിക്കും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം വര്‍ദ്ധിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കും.

മോദിയും ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *