ജപ്പാനില്‍ പിടിച്ചിട്ട ആഢംബര കപ്പലിലെ 66 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ടോക്കിയോ ഫെബ്രുവരി 10: ജപ്പാനില്‍ പിടിച്ചിട്ട ആഢംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യോകോഹോമ തീരത്ത് കപ്പല്‍ തടയുകയായിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി കട്‌സുനോബു കാട്ടോ വ്യക്തമാക്കി. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഫലം പുറത്തറിഞ്ഞശേഷമേ യാത്രക്കാരെ പുറത്തുവിടൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം