കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി

കാസര്‍കോട് ഫെബ്രുവരി 8: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഒരാളെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും 22 പേരുടെ സ്രവം ആണ് ഇതുവരെ പരിശോധനയ്ക്കയച്ചത്. ഇതില്‍ 18 പേരുടെ ഫലം നെഗറ്റീവാണ്.

നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യൂമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരും. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 15 സംഘം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →