സംസ്ഥാന ബജറ്റ് 2020-21: അതിവേഗ റെയില്‍പദ്ധതി

തിരുവനന്തപുരം ഫെബ്രുവരി 7: കേരളത്തിലെ ഏറ്റവും മുതല്‍മുടക്ക് വരുന്ന പദ്ധതിയാകും അതിവേഗ റെയില്‍പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വ്വെ പൂര്‍ത്തിയായെന്നും ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുത്തതിന്ശേഷം മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും.

പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും രംഗത്ത് വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ റെയില്‍പാത മാത്രമല്ല വരുന്നത്, പുതിയ സര്‍വ്വീസ് റോഡുണ്ടാകും, അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താം. 2024-25 വര്‍ഷത്തോടെ 67,775 യാത്രക്കാരും 2051ല്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വ്വീസും ഈ റെയിലിലുണ്ടാകും. 10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളുണ്ടാകും. നിര്‍മ്മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →