സംസ്ഥാന ബജറ്റ് 2020-21: 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍

തിരുവനന്തപുരം പെബ്രുവരി 7: സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി 1509 കോടി രൂപ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍ തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയ്ക്ക് വേണ്ടി 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും. 25 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കുടുംബശ്രീ വഴി ആരംഭിക്കും. നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ വനിത സംരംഭങ്ങള്‍ക്ക് ലഭ്യമാകും. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ക്കായി 20 കോടി നല്‍കും. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ദ്ധിപ്പിച്ചു. പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ കൂട്ടുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →