ജൈവ ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍: നിരോധനം ബാധകമാണെന്ന് ശുചിത്വ മിഷന്‍

കണ്ണൂര്‍ ഫെബ്രുവരി 7: പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ബദലായി ജൈവ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമാണ്. ഇത്തരം കാരിബാഗുകള്‍ക്കും നിരോധനം ബാധക മാണെന്ന് ശുചിത്വ മിഷന്‍. തുണി/പേപ്പര്‍ സഞ്ചികള്‍ മാത്രമാണ് അനുവദനീയം.

സംസ്ഥാനത്തിന്റെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായാണ് എല്ലാവിധ പ്ലാസ്റ്റിക് കാരിബാഗുകളും പൂര്‍ണ്ണമായും നിരോധിച്ചത്. നിരോധന ഉത്തരവ് കര്‍ശനമാക്കാന്‍ രൂപീകരിച്ച സ്ക്വാഡുകള്‍ പരിശോധന തുടങ്ങി. ആദ്യ ഘട്ടത്തില്‍ നിരോധിത സാധനങ്ങള്‍ പിടിച്ചെടുത്ത് താക്കീത് നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇനി മുതല്‍ പിഴ ഈടാക്കുമെന്നും ശുചിത്വമിഷന്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം