ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം ഫെബ്രുവരി 7: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു. 200 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആഡംബര നികുതി വര്‍ദ്ധിപ്പിച്ചു. വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. പോക്കുവരവ് ഫീസും കൂട്ടി.

3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപ നികുതി. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 10,000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി.

രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടര്‍ വാഹനങ്ങള്‍ക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 2 ശതമാനവും നികുതി വര്‍ദ്ധിപ്പിച്ചു. 200 കോടിയുടെ വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം