കൊൽക്കത്ത ഫെബ്രുവരി 7: പശ്ചിമ ബംഗാൾ നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണർ ജഗദീപ് ധൻഖർ സഭയെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10 നാണ് ബജറ്റ് അവതരണം. പശ്ചിമ ബംഗാളിന്റെ പതിനാറാമത് നിയമസഭയുടെ പതിനഞ്ചാം സെഷൻ അഭിസംബോധന ചെയ്തതിൽ അഭിമാനമുണ്ടെന്ന് ധൻഖർ ട്വീറ്റ് ചെയ്തു.