ന്യൂഡല്‍ഹി ഫെബ്രുവരി 7: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജഫ്രാബാദിലാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജാമിയമിലിയ സര്‍വ്വകലാശാലയിലും ഷഹീന്‍ ബാഗിലും നേരത്തെ വെടിവെപ്പുണ്ടായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ക്യാമ്പസിന്റെ അഞ്ചാം ഗേറ്റിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. കേസില്‍ അന്വേഷണം തുടരുകയാണ്.