റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല വിശാല ബഞ്ചിനെതിരെ അഭിഭാഷകന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

February 6, 2020 - 9:41 am

ന്യൂഡല്‍ഹി ഫെബ്രുവരി 6: മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ശബരിമല വിശാല ബഞ്ചിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. വിശാല ബഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്നമുണ്ടോ എന്നാകും പരിശോധിക്കുക. സുപ്രീംകോടതി ചട്ടത്തിലെ വകുപ്പ് 6 പ്രകാരം പുനഃപരിശോധന ഹര്‍ജിയില്‍ വിശാല ബഞ്ച് രൂപീകരിക്കാനാകില്ല എന്നായിരുന്നു നരിമാന്റെ വാദം.

ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബഞ്ചിന് തീരുമാനം എടുക്കേണ്ടി വരും. സമാനമായ ഭരണഘടനാ പ്രശ്നങ്ങളില്‍ വിശാല ബഞ്ച് രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നാണ് നരിമാനെ എതിര്‍ത്ത് കെ പരാശരന്‍, തുഷാര്‍മേത്ത തുടങ്ങിയ അഭിഭാഷകരുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *