ന്യൂഡല്‍ഹി ഫെബ്രുവരി 5: രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ എന്നാണ് ട്രസ്റ്റിന്റെ പേര്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ തീരുമാനം മോദി ലോക്സഭയില്‍ പ്രഖ്യാപിക്കുന്നത്.
മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും മോദി ലോക്സഭയെ അറിയിച്ചു. എവിടെയാണെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.
70 ഏക്കറോളം ഭൂമിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇപ്പോള്‍ ലഭിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ട്രസ്റ്റില്‍ ആരൊക്കെയാകും അംഗങ്ങളെന്ന് മോദിയുടെ പ്രസ്താവനയിലില്ല.