കൊല്‍ക്കത്ത ഫെബ്രുവരി 3: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ട്രാഫിക് പോലീസ് സേനയെ വിന്യസിക്കാന്‍ തീരുമാനിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആശയമായ ‘സേഫ് ഡ്രൈവ് സേവ് ലൈഫ്’ പദ്ധതിയുടെ വിജയത്തിന് ഇത് സഹായകരമാകും. ജില്ലയില്‍ ട്രാഫിക് ഉദ്യോഗസ്ഥരുണ്ടെങ്കിലും പരിമിതമാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഏഴ് വിഭാഗങ്ങളിലായി 2,577 പേരെ നിയമിക്കും- 1700 കോണ്‍സ്റ്റബിള്‍സ്, 177 പോലീസ് ഡ്രൈവര്‍മാര്‍, 440 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 170 സബ് ഇന്‍സ്പെക്ടര്‍മാര്‍, 75 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 12 ഡിഎസ്പി, 3 അസിസ്റ്റന്റ് എഎസ്പി. ‘സേഫ് ഡ്രൈവ് സേവ് ലൈഫ്’ പദ്ധതി വന്‍ വിജയമാണ് നേടിയത്. അപകടങ്ങളുടെയും അപകട മരണങ്ങളുടെയും എണ്ണം ഒരോ വര്‍ഷവും കുറയുന്നു.