യൂണിയന്‍ ബജറ്റ് 2020: ജില്ലാ ആശുപത്രികളോടൊപ്പം മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 1: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.

ജന്‍ ആരോഗ്യ യോജനയ്ക്ക് 69,000 കോടി, സ്വച്ഛ് ഭാരതിന് 12,300 കോടി, ജല്‍ജീവന്‍ മിഷന് 3.6 ലക്ഷം കോടി രൂപയും പ്രഖ്യാപിച്ചു. 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →