ലഖ്നൗ ഫെബ്രുവരി 1: പൗരത്വ നിയമ ഭേദഗതിക്കെതിരായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കഫീല്‍ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റി.
അലിഡഗ് സര്‍വ്വകലാശാലയില്‍ ഡിസംബര്‍ 12ന് പൗരത്വ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധസമരത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.