യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ: കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍

ദുബായ് ജനുവരി 27: യുഎഇയില്‍ വേനല്‍ക്കാലത്തും കൃത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഗവേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വേനല്‍ക്കാലത്തും യുഎഇയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്കരിക്കാനും പദ്ധതിയുണ്ട്. ശാസ്ത്രസംഘം ഇതിനിടെ മഴമേഘങ്ങളെക്കുറിച്ച് പഠിക്കാനായി 12 വ്യോമദൗത്യം നടത്തി. ഗവേഷണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ആശാവഹമാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂണ്‍ജസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →