അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

കാബൂള്‍ ജനുവരി 27: അഫ്ഗാനിസ്ഥാനില്‍ ഘസ്നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

വിമാന ജീവനക്കാരുടേയും യാത്രികരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നുവീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →