ഫാത്തിമയുടെ ആത്മഹത്യ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് അഭ്യന്തര സമിതി

ചെന്നൈ ജനുവരി 25: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച് അഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിധവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് അഭ്യന്തര സമിതിയുടെ കണ്ടെത്തല്‍.

ഫാത്തിമക്ക് അധ്യാപകരില്‍ നിന്ന് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും ആത്മഹത്യയ്ക്കുള്ള കാരണമതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിക്ക് ഈ തിരിച്ചടി താങ്ങാന്‍ സാധിക്കാതെ വന്നു. മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →