കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ച നടപടിയെയും പി ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു.