ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

ന്യൂഡല്‍ഹി ജനുവരി 24: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്.

കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ ഉള്ളവര്‍ പ്രചാരണത്തില്‍ സജീവമാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് കോണ്‍ഗ്രസിന്റെ താര പ്രചാരകര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം നയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →