പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ബിപിന്‍

ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി ജനുവരി 16: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ സ്പോണ്‍സര്‍ ചെയ്യുകയാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു.

ഭീകരവാദികളെ സഹായിക്കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ ഉറച്ച നടപടിയെടുക്കേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. 9/11 ആക്രമണങ്ങള്‍ക്ക്ശേഷം അമേരിക്ക സ്വീകരിച്ചത്പോലെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനാകൂവെന്നും റാവത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകാര്യ കോണ്‍ക്ലേവ് റെയ്സീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.

Share
അഭിപ്രായം എഴുതാം