റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ

January 16, 2020 - 4:24 pm

ന്യൂഡല്‍ഹി ജനുവരി 16: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. മരണവാറന്റ്‌ പുറപ്പെടുവിച്ചതും ഇതേ കോടതിയാണ്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറന്റ്‌ പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍ ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറന്റിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു.

ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുകൊണ്ട് തീഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് തീഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദയാ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തൂക്കിലേറ്റുന്നതിന് പുതിയ തീയതി കണ്ടെത്തണമെന്നും ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *