പൗരത്വ നിയമഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി.

പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പ്രമേയം പാസാക്കിയിരുന്നു. സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത്. രാജ്യമെങ്ങും ഇതിനെ സംബന്ധിച്ച് ആശങ്കയാണ്. പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാണ്. നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →