റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും

January 13, 2020 - 9:42 am

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത്, എന്നിവരാണ് മറ്റംഗങ്ങള്‍. ശബരിമല യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും, എതിര്‍വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അടക്കം പുതിയ ബഞ്ചിലില്ല.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടനയിലെ ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്‍റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ ദര്‍ഗയിലോ മസ്ജിദിലോ മുസ്ലീം സ്ത്രീയുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയവയാണ് പ്രധാനമായും ഒമ്പതംഗ ബഞ്ച് പരിഗണിക്കുക.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച ചരിത്രവിധി. ഇതിനെതിരെ 56 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് പുനഃപരിശോധന ഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കേസ് വിശാലബഞ്ചിന് വിടാന്‍ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *