തിരുവനന്തപുരം ജനുവരി 10: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ആദ്യ ഘട്ടത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റിമാന്‍ഡിലുള്ള പ്രതികളെ കോടതിയില്‍ കൊണ്ടുപോകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. മാര്‍ച്ച് 31ന് ഉള്ളില്‍ പദ്ധതി സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

