നിര്‍ഭയ കേസ്: പ്രതി വിനയ് കുമാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു

തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച പ്രതി വിനയ് കുമാര്‍ ശര്‍മ്മ

ന്യൂഡല്‍ഹി ജനുവരി 9: നിര്‍ഭയാ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പട്യാല കോടതി ജനുവരി 7ന് കേസിലെ നാലുപ്രതികള്‍ക്കും മരണവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് മൂന്നു പ്രതികള്‍. ജനുവരി 22ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് മരണ വാറന്റിലെ നിര്‍ദ്ദേശം.

2012 ഡിസംബര്‍ 16നാണ് ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറുപേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2013 മാര്‍ച്ചില്‍ ഒന്നാംപ്രതി രാം സിങ്ങിനെ തീഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങി.

Share
അഭിപ്രായം എഴുതാം