ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ അമിത് ഷാ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജെഎന്‍യു ക്യാമ്പസില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ 40 ഓളം പേരാണ് അക്രമിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷ ഘോഷിനും ഉള്‍പ്പടെ പരിക്കേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →