പൗരത്വ നിയമഭേദഗതി: മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ലഘുരേഖ വിതരണം ചെയ്യുന്നു

ലഖ്നൗ ജനുവരി 6: ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശവും നല്‍കി. പൗരത്വ ഭേദഗതിയില്‍ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ലഘുലേഖ വിതരണം ചെയ്തത്.

ദേശീയ പൗരത്വ നിയമഭേദഗതിയെന്നത് പൗരത്വം നല്‍കുന്നതിനുള്ളതാണ്. പൗരത്വം ഇല്ലാതാക്കാനുള്ളതല്ല. ഈ വിഷയത്തില്‍ ധാരാളം തെറ്റിധാരണകള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹം പ്രീണന രാഷ്ട്രീയത്തിന്റെ വക്താവാണെന്ന് പറയാന്‍ കഴിയുമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കാന്‍ തയ്യാറല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു യോഗിയുടെ വാക്കുകള്‍.

Share
അഭിപ്രായം എഴുതാം