ജെഎന്‍യു അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി അമിത് ഷാ

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഘടിത ആക്രമത്തിനും കലാപത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോയിന്റ് തലത്തില്‍ അന്വേഷണം നടത്തി പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോട് അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും ചികിത്സയിലാണ്. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടിയായ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യമന്ത്രി ജയശങ്കറും അക്രമത്തെ അപലപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →