കോഴിക്കോട് ജനുവരി 6: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോടെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 35 കിമീ നീളത്തില്‍ ഒരുലക്ഷം ആളുകളെ നിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. വെസ്റ്റ് ഹില്‍ പാലസ് മുതല്‍ വിമാനത്താവളംവരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജനങ്ങളെ അണിനിരത്തിയാണ് കറുത്ത മതില്‍ തീര്‍ക്കുക.
കറുത്ത മതിലിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ് സ്റ്റാന്റുകളിലും കവലകളിലും വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

