തായ്പെയി ജനുവരി 2: തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങ് അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്‌വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചത്.
അടിയന്തിരമായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജനുവരി 11ന് തായ്‌വാനില്‍ പ്രസിഡ ന്റ് -പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കും.